കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - Weather Update In Kerala - WEATHER UPDATE IN KERALA

സംസ്ഥാനത്ത് ഇന്ന്‌ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

ORANGE ALERT IN KERALA  CYCLONIC CIRCULATION LOW PRESSURE  HEAVY RAIN IN KERALA  കേരളത്തില്‍ ശക്തമായ മഴ
WEATHER UPDATE IN KERALA (Source: ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 10:16 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അഞ്ച്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ലക്ഷ ദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.

നാളെ 7 ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മെയ് 27 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തെക്കന്‍ കേരളത്തിന് മുകളിലായി തുടരുന്ന ചക്രവാതച്ചുഴി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയെ ശക്തിപ്പെടുത്തും.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുകയാണ്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം മെയ് 24 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.

തുടര്‍ന്ന് വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്നലെ പെയ്‌ത മഴയിൽ വ്യാപക നഷ്‌ടമാണ് ഉണ്ടായത്. ആകെ ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

അതേസമയം കേരളത്തിൽ ശക്തമായ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 'ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ പ്രളയസാധ്യതാമേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നും' മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

ALSO READ:ഒളവണ്ണ പഞ്ചായത്ത് ഓഫീസിൽ മുട്ടൊപ്പം വെള്ളം; ഫയലുകൾ നശിച്ചു

ഏറ്റവും പുതിയ റഡാർ ചിത്രപ്രകാരം എറണാകുളം, കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (15.6 -64.4 mm) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ABOUT THE AUTHOR

...view details