കേരളം

kerala

ETV Bharat / state

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

മഴയ്ക്ക് ശമനം ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഇതുവരെ നൽകിയിട്ടില്ല.

RAINS EASE IN KERALA  കേരളത്തിൽ മഴ ഭീഷണി ഒഴിയുന്നു  കേരളം മഴ മുന്നറിയിപ്പ്  KERALA RAIN
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : 21 hours ago

തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്ര മഴയുടെ ഭീക്ഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിൽ നേരിയ ഇടത്തരം മഴയുടെ സാധ്യതയാണ് നിലനിൽക്കുന്നത്. കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പനുസരിച്ച് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ചിരുന്നത്. മഴയ്ക്ക് ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയോടൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

അതേസമയം, ലക്ഷദ്വീപ് പ്രദേശത്ത് ഡിസംബർ 5 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയത്. അടുത്ത രണ്ട് ദിവസങ്ങളിലായി ന്യൂനമർദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:

  • ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
  • ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.

Also Read:ചുഴലിക്കാറ്റിനിടെ ഇന്‍ഡിഗോ വിമാനത്തിന്‍റെ സാഹസിക ലാന്‍ഡിങ്ങ് പാളി; നിലം തൊട്ട ഉടനെ വീണ്ടും പറന്നുയർന്നു ▶വീഡിയോ

ABOUT THE AUTHOR

...view details