കേരളം

kerala

ETV Bharat / state

നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകാന്‍ സാധ്യത - WEATHER FORECAST KERALA

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ചുഴലിക്കാറ്റിന് സാധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

RAIN ALERTS KERALA  CYCLONE IN BAY OF BENGAL  KERALA RAIN PREDICTIONS  KERALA CLIMATE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 27, 2024, 8:16 AM IST

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇന്ന് ചുഴലിക്കാറ്റിന് സാധ്യത. തെക്ക് പടഞ്ഞാറ് ഭാഗത്ത് രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദം ആയി മാറിയതിനെത്തുടർന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ശ്രീലങ്ക തീരം വഴി തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും പരമാവധി 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരളതീരത്ത് വെള്ളിയാഴ്‌ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ വിലക്കുണ്ട്. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Also Read:സഞ്ചാരികളുടെ പറുദീസ തണുത്തു വിറക്കുന്നു; ജമ്മു കശ്‌മീരിൽ കൊടും ശൈത്യം

ABOUT THE AUTHOR

...view details