തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ ശക്തമായ മഴയുണ്ടാവില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം അടുത്ത 7 ദിവസം സംസ്ഥാനത്ത് നേരിയ തോതില്‍ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്‌ക്ക് സാധ്യതയില്ലാത്തതിനാല്‍ കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകളൊന്നും തന്നെയില്ല.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മ്യാന്മറിനും ബംഗ്ലാദേശിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ച ശേഷം, ഇന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ നേരിയതും ഇടത്തരമായതുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
അതേസമയം മഴ മാറി നില്‍ക്കുമെന്ന വാര്‍ത്ത, ഓണ വിപണി ലക്ഷ്യമിടുന്ന വ്യാപാരികള്‍ക്കും ആശ്വാസമാണ്. വിവിധ പ്രതിസന്ധികള്‍ക്ക് ശേഷം ഇത്തവണത്തെ ഓണ വിപണിയും ഓണച്ചന്തയും സാമാന്യം ഭേദപ്പെട്ട രീതിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു.
Also Read:വിയറ്റ്‌നാമില്‍ ആഞ്ഞടിച്ച് യാഗി; ചുഴലിക്കാറ്റില്‍ മരണം 200 ആയി