കേരളം

kerala

ETV Bharat / state

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം ; പശുക്കിടാവിനെ കൊന്നു - വയനാട്ടിൽ കടുവ ആക്രമണം

ജനുവരിയിൽ വയനാട് ജില്ലയിലെ നിരവധി സ്ഥലങ്ങളിലാണ് കടുവയുടെ ആക്രമണമുണ്ടായത്

Tiger killed Calf in Wayanad  വയനാട്ടിൽ കടുവാ ആക്രമണം  പശുകിടാവിനെ കടുവ കൊന്നു  Tiger Attack in Wayanad
Tiger killed Calf in Wayanad

By ETV Bharat Kerala Team

Published : Feb 1, 2024, 10:02 AM IST

പുല്‍പ്പള്ളി :വയനാട് പുല്‍പ്പള്ളി താന്നിത്തെരുവില്‍ കടുവയുടെ ആക്രമണം. പശുക്കിടാവിനെ കടുവ കൊന്നു. പുൽപ്പള്ളി താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന് (ഫെബ്രുവരി 1) പുലര്‍ച്ചെ 4:30 ഓടെയാണ് വീടിന് സമീപത്തെ തൊഴുത്തിന്‍റെ പുറകില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നത് (Tiger Attack in Wayanad ).

അലര്‍ച്ച കേട്ട് വീട്ടുകാര്‍ പുറത്ത് ലൈറ്റ് ഇട്ട് നോക്കിയപ്പോള്‍ പശുക്കിടാവിനെ ആക്രമിക്കുന്ന കടുവയെ കണ്ടു (Tiger killed Calf in Wayanad). ഇതോടെ വീട്ടുകാർ ബഹളം വച്ചു, ഇതേത്തുടര്‍ന്ന് കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് കൃഷിയിടത്തിലേക്ക് ഓടി മറയുകയായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. ഈ മേഖലയില്‍ കടുവ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ (Forest Department) സ്ഥലത്തെത്തിയിട്ടുണ്ട്.

Also read : നഗാവില്‍ കടുവ ആക്രമണം: 60കാരന്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് പരിക്ക്

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയനാട് മൂടക്കൊല്ലിയിൽ കടുവ പന്നിയെ പിടികൂടിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീനേഷ്, ശ്രീജിത്ത് എന്നിവരുടെ ഫാമിൽ വളർത്തുന്ന പന്നിയെയാണ് കടുവ പിടികൂടിയത്. കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷൻ സ്ഥാപിച്ച ക്യാമറയിലാണ് കടുവയുടെ ചിത്രം ലഭിച്ചത്. വനം വകുപ്പ് വെച്ച ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രം ലഭിച്ചിരുന്നു.

വയനാട് വൈൽഡ് ലൈഫിലെ 39 -ാം (Wayanad Wild life no : 39 ) നമ്പർ കടുവയാണിതെന്നാണ് സ്ഥിരീകരണം. ജനുവരി ആറിന് ഇവിടെയെത്തിയ കടുവ 20 പന്നി കുഞ്ഞുങ്ങളെ കൊന്നിരുന്നു. ഇതിന് പിന്നാലെ കയറിയ കടുവ വീണ്ടും 5 പന്നികളെയാണ് പിടിച്ചത്.

ABOUT THE AUTHOR

...view details