കല്‍പ്പറ്റ:വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയെ പിടികൂടാനുള്ള ദൗത്യത്തിനിടയിൽ വനംവകുപ്പ് ആർആർടി അംഗത്തിന് പരിക്ക്. മാനന്തവാടി ആർആർടി അംഗത്തിലെ ജയസൂര്യ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്. കടുവയുടെ പിന്നിൽ നിന്നുള്ള അടിയേറ്റാണ് ജയസൂര്യയ്‌ക്ക് പരിക്കേറ്റത്. പഞ്ചാരക്കൊല്ലി കാറാട്ട് വനത്തിനകത്ത് വച്ച് പരിക്കേറ്റത്. കടുവ പിന്നിൽ നിന്ന് അടിച്ചപ്പോൾ താന്‍ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകന്‍റെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് ജയസൂര്യ പറഞ്ഞു.
മന്ത്രി ഒ ആര്‍ കേളു ആശുപത്രിയിലെത്തി ജയസൂര്യയുമായി സംസാരിച്ചു. ആര്‍ആര്‍ടി സംഘത്തെ കടുവ പുറകില്‍ നിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നും കടുവയെ വെടിവെക്കാനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി പറഞ്ഞു.