കേരളം

kerala

ETV Bharat / state

വയനാട്ടില്‍ മത്സര രംഗത്ത് 16 സ്ഥാനാര്‍ഥികള്‍; സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

ഒക്ടോബര്‍ 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

WAYANAD LOK SABHA BYPOLL  NOMINATION PAPER SCRUTINY WAYANAD  വയനാട് ഉപതെരഞ്ഞെടുപ്പ്  വയനാട് സൂക്ഷ്‌മ പരിശോധന
Scrutiny of nomination papers completed in Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Oct 28, 2024, 8:51 PM IST

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. സൂഷ്‌മ പരിശോധനയ്ക്ക് ശേഷം 16 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

പ്രിയങ്ക ഗാന്ധി വാദ്ര (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ബിജെപി), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്‌ദൂര്‍ ബറോജ്‌ഗര്‍ സംഘ് പാര്‍ട്ടി), ജയേന്ദ്ര കര്‍ഷന്‍ഭായി റാത്തോഡ് (റൈറ്റ് ടു റീകാള്‍ പാര്‍ട്ടി), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), സ്വതന്ത്ര സ്ഥാനാര്‍ഥികളായ അജിത്ത് കുമാര്‍. സി, ഇസ്‌മയില്‍ സബിഉള്ള, എ.നൂര്‍മുഹമ്മദ്, ഡോ. കെ പത്മരാജന്‍, ആര്‍. രാജന്‍, രുഗ്മിണി, സന്തോഷ് ജോസഫ്, സോനുസിംഗ് യാദവ് എന്നിവരുടെ പത്രികയാണ് സൂഷ്‌മ പരിശോധനയ്ക്ക് ശേഷം പ്രാബല്യത്തിലുള്ളത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിവിധ മുന്നണികളുടെ സ്ഥാനാര്‍ഥി പട്ടികയില്‍ യഥാര്‍ഥ സ്ഥാനാര്‍ഥികളുടെ പത്രിക സൂഷ്‌മ പരിശോധനയില്‍ സ്വീകരിച്ചതോടെ ഡമ്മിയായി നല്‍കിയ പത്രികകള്‍ അസാധുവാവുകയായിരുന്നു. വരണാധികാരിയും ജില്ലാ കലക്‌ടറുമായ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂര്‍ത്തിയായത്.

ഒക്ടോബര്‍ 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക നിലവില്‍ വരും.

Also Read:ബിജെപി ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്നു, ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; വയനാട്ടില്‍ പ്രചാരണം കൊഴുക്കുന്നു

ABOUT THE AUTHOR

...view details