ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്ക്. ഇന്നും നാളെയുമായി (ഡിസംബർ 21, 22) രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടെ കുവൈറ്റ് ഭരണ നേതൃത്വവുമായി ചർച്ച നടത്തും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യം സന്ദർശിക്കുന്നത്. 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഇന്ത്യൻ പ്രവാസി സമൂഹവും, കുവൈറ്റ് സമൂഹവും ഒരുങ്ങി കഴിഞ്ഞു. അതേസമയം പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന മേഖലകളിലെ നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യയും കുവൈറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സിറിയയിലെ ബാഷർ അൽ അസദിന്‍റെ ഭരണം തകർന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷം, ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ സാധ്യമായതിന്‍റെ സൂചനകൾക്കിടയിലാണ് മോദിയുടെ കുവൈറ്റ് സന്ദർശനം.
'ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തും'
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. ഈ സന്ദർശനം ഇന്ത്യയിലെയും കുവൈറ്റിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നരേന്ദ്ര മോദി പറഞ്ഞു.
Today and tomorrow, I will be visiting Kuwait. This visit will deepen India’s historical linkages with Kuwait. I look forward to meeting His Highness the Amir, the Crown Prince and the Prime Minister of Kuwait.
— Narendra Modi (@narendramodi) December 21, 2024
This evening, I will be interacting with the Indian community and…
അമീറുമായി കൂടിക്കാഴ്‌ച നടത്തുന്നതിനൊപ്പം കുവൈറ്റ് കിരീടാവകാശിയുമായും പ്രധാനമന്ത്രിയുമായും മോദി ചര്‍ച്ച നടത്തും. അതേസമയം 'ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകിയ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ കാണാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,' എന്ന് മോദി അറിയിച്ചു. ഇന്ത്യന്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. അതോടൊപ്പം ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ്: പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി. സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാതെ അദ്ദേഹം കുവൈറ്റ് സന്ദർശനം നടത്തുന്നതിനെ രൂക്ഷമായ ഭാഷയിൽ കോൺഗ്രസ് വിമർശിച്ചു.
'അവരുടെ വിധി ഇതാണ്, മണിപ്പൂരിലെത്താൻ സമയം കണ്ടെത്താൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ല. മണിപ്പൂരിലെ ജനങ്ങൾ മോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുന്നത് തുടരുകയാണ്' എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിൽ കുറിച്ചു.
Such is their fate,
— Jairam Ramesh (@Jairam_Ramesh) December 21, 2024
As Mr. Modi refuses to find a date.
The people of Manipur continue to wait,
While the Frequent Flyer PM is off to Kuwait. pic.twitter.com/dMsUauUnOD
മാത്രമല്ല രാജ്യത്ത് ഇത്തരം പ്രശ്‌നം നടക്കുമ്പോൾ ആ പ്രദേശം സന്ദർശിക്കാതെ കുവൈറ്റിലേക്ക് പോകുന്നതിലാണ് അദ്ദേഹം താത്‌പര്യം കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വിമർശിച്ചു. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മോദിയോട് മണിപ്പൂർ സന്ദർശിക്കാൻ കോൺഗ്രസ് അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം മെയ് 3ന്, സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തേയ് സമുദായത്തിന്‍റെ സംവരണത്തിന് പിന്നാലെ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട 220ലധികം ആളുകളും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു.
Also Read: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ശരദ് പവാർ; മാതളം സമ്മാനമായി നൽകി