വയനാട് :വയനാട് ലോക്‌സഭ സീറ്റിൽ സിപിഐയുടെ സത്യൻ മൊകേരി എൽഡിഎഫ് സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11.15- ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. എൽഡിഎഫ് കൽപ്പറ്റയിൽ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്‌ടർ ഡി ആർ. മേഘ ശ്രീ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്.
പി സന്തോഷ് കുമാർ എംപി, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, എൻസിപി നേതാവ് സി കെ ശിവരാമൻ, ലോക് താന്ത്രിക് ജനതാദൾ നേതാവ് കെ കെ ഹംസ എന്നിവർ സ്ഥാനാർഥിക്കൊപ്പം നാമനിർദേശ പത്രികാ സമർപ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് താനെന്ന് പിന്നീട് സത്യൻ മൊകേരി മാധ്യമങ്ങളോട് പറഞ്ഞു.
സത്യൻ മൊകേരി നാമനിർദേശ പത്രിക സമർപ്പിച്ചു (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേ സമയം വയനാട്ടിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണെന്ന് സത്യൻ മൊകേരി പറഞ്ഞു. രാഷ്ട്രീയം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് എന്തുക്കൊണ്ട് തയ്യാറാകുന്നില്ല. വയനാട്ടിൽ വികസനം പറയാൻ കോൺഗ്രസിന് കഴിയുന്നില്ല. 6 ലക്ഷം ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന പ്രചാരണം തോൽവി ഭയന്നുകൊണ്ട്. പ്രിയങ്ക ഹിന്ദി ബെൽറ്റിൽ നിന്ന് ഒളിച്ചോടിയതാണെന്നും എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പറഞ്ഞു.
Also Read : പ്രിയങ്ക ഗാന്ധിക്ക് ആകെ 12 കോടിയുടെ സ്വത്ത്; ആസ്‌തി വിവരങ്ങള്‍ പുറത്ത്