കേരളം

kerala

ETV Bharat / state

വയനാട് ഉരുള്‍പൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ എത്തും - WAYANAD LANDSLIDE - WAYANAD LANDSLIDE

വയനാട്ടിൽ രണ്ട് സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സുലൂരിൽ നിന്നെത്തും. ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന പാലങ്ങള്‍ ഒലിച്ചു പോവുകയും റോഡ് തകരുകയും ചെയ്തിരുന്നു

വയനാട് ഉരുള്‍പൊട്ടൽ  വയനാട് ഉരുള്‍പൊട്ടൽ മരണസംഖ്യ  WAYANAD LANDSLIDE UPDATE  LATEST NEWS MALAYALAM
Landslide in Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Jul 30, 2024, 8:14 AM IST

കോഴിക്കോട്:മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു.

രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തുന്നതായിരിക്കും. വയനാട്ടിലെ എസ്കെഎംജെ സ്‌കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കില്‍ എയർ ലിഫ്റ്റിം​ഗ് വഴി രക്ഷാപ്രവർത്തനം നടത്തുന്നതായിരിക്കും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും.

തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്‌സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോ​ഗിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. തുടർന്ന് ചൂരല്‍ മലയിലും ഉരുള്‍പൊട്ടുകയായിരുന്നു. പരിക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം.

Also Read:വയനാട്ടിലെ ചൂരൽമലയിൽ ഉരുൾപൊട്ടൽ; 2 കുഞ്ഞുങ്ങളുള്‍പ്പെടെ 10 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

ABOUT THE AUTHOR

...view details