എടക്കര:വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ചാലിയാറിലൂടെ ഒഴുകിവന്ന ഇരുപതോളം മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത് വനവാസികള്‍ വിവരം നൽകിയതിനാൽ. ദുരന്തം നടന്ന ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിക്ക് വാണിയംപുഴയിലെ വനവാസികളാണ് ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചത്.
മലവെള്ളപ്പാച്ചിലില്‍ ചാലിയാറിൻ്റെ തീരങ്ങളില്‍ അടിഞ്ഞ മീനുകള്‍ പെറുക്കിയെടുക്കാന്‍ പോയവരായിരുന്നു മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ പുഴയുടെ വിവിധ ഭാഗങ്ങളിലും മലവെള്ളം കയറിയൊഴുകിയ വനമേഖലയിലും തെരച്ചില്‍ നടത്തി നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തു.