കേരളം

kerala

ETV Bharat / state

LIVE: വിലാപ ഭൂമിയായി വയനാട്, മരണ സംഖ്യ 249 ആയി, ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു - Wayanad landslide Search Operation

LANDSLIDE SEARCH OPERATION WAYANAD  LANDSLIDE IN CHOORALMALA  വയനാട് ഉരുള്‍പൊട്ടല്‍  വയനാട്ടില്‍ രക്ഷാദൗത്യം ഊര്‍ജിതം
Search Operation Wayanad (ETV Bharat)

By ETV Bharat Kerala Team

Published : Jul 31, 2024, 9:12 AM IST

Updated : Jul 31, 2024, 9:44 PM IST

വയനാട്:മുണ്ടക്കൈയിലും ചൂരമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവര്‍ക്കുള്ള തെരച്ചിൽ ഊര്‍ജിതം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ (ജൂലൈ 30) രാത്രി നിര്‍ത്തിവച്ച തെരച്ചില്‍ രാവിലെ 6.22 ഓടെയാണ് പുനരാരംഭിച്ചത്. നാല് സംഘങ്ങളായാണ് സൈന്യം തെരച്ചില്‍ നടത്തുന്നത്. രക്ഷാദൗത്യത്തിനായി സ്ഥലത്ത് സൈന്യം താത്‌കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. തെരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ സൈനികര്‍ സ്ഥലത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 150 സൈനികരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയിലെല്ലാം സൈന്യം തെരച്ചില്‍ തുടരുകയാണ്. ഇന്നെലെയുണ്ടായ അപകടത്തില്‍ ഇതുവരെ 184 പേരാണ് മരിച്ചത്. പോത്തുകല്ലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ഇന്നും 3 മൃതദേഹങ്ങള്‍ കണ്ടെത്തി. അപകടത്തെ തുടര്‍ന്ന് നിരവധി പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

LIVE FEED

9:40 PM, 31 Jul 2024 (IST)

  • മരണ സംഖ്യ 249 ആയി ഉയര്‍ന്നു

ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 249 ആയതായി റിപ്പോര്‍ട്ട്. 240 പേര്‍ ഇപ്പോഴും കാണാമറയത്താണ്.

8:37 PM, 31 Jul 2024 (IST)

  • ബെയ്‌ലി പാലം നിര്‍മാണം രാത്രിയിലും

ദുരന്തമുഖത്ത് രാത്രിയിലും സൈന്യത്തിന്‍റെ ഊര്‍ജിത ശ്രമം. ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം ഇപ്പോഴും പുരോഗമിക്കുന്നു.

8:32 PM, 31 Jul 2024 (IST)

  • ജാഗ്രത നിര്‍ദേശം

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. ആളുകള്‍ മാറി താമസിക്കണമെന്ന് ജില്ല കലക്‌ടര്‍.

6:20 PM, 31 Jul 2024 (IST)

  • മരണം 243 ആയി, വിലാപ ഭൂമിയായി വയനാട്

ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. 243 പേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. കാണാതായവര്‍ക്കായി ചൂരല്‍മലയിലും തെരച്ചില്‍ തുടരുകയാണ്. അതിനിടെ ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. യന്ത്രങ്ങള്‍ പുഴ കടത്താനുള്ള ശ്രമം നടക്കുന്നു.

5:48 PM, 31 Jul 2024 (IST)

  • 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണം 222 ആയതായി റിപ്പോര്‍ട്ട്

ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി ഉയര്‍ന്നതായി അനൗദ്യോഗിക കണക്ക്. 71 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയിലാണ്. ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണവും അനിശ്ചിതത്തത്തിലാണ്. പാലം നിര്‍മിക്കാനാവശ്യമായ സാധനസാഗ്രികള്‍ ദുരന്തമുഖത്ത് എത്തിക്കാന്‍ പ്രയാസം നേരിടുന്നത് വെല്ലുവിളിയാകുന്നു.

5:31 PM, 31 Jul 2024 (IST)

  • രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍

ദുരന്ത ഭൂമിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം പ്രതിസന്ധിയില്‍. കണ്ണാടിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. മുണ്ടക്കൈയിലും ചൂരല്‍മനലയിലും അതിശക്തമായ മഴയാണ് നിലില്‍ പെയ്‌തുകൊണ്ടിരിക്കുന്നത്.

5:15 PM, 31 Jul 2024 (IST)

  • അമിത്‌ ഷായ്‌ക്കും മാധവ് ഗാഡ്‌ഗിലിനും മുഖ്യമന്ത്രിയുടെ വിമര്‍ശനം

കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കേരളം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് ദുരന്തത്തിന്‍റെ ആഘാതം വര്‍ധിപ്പിച്ചതെന്നുമുള്ള കേന്ദ്രമന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവനയ്‌ക്ക് മുഖ്യമന്ത്രിയുടെ മറുപടി. മുന്നറിയിപ്പ് ലഭിച്ചതിലും കൂടുതല്‍ മഴയാണ് പെയ്‌തത്. ഉരുള്‍പൊട്ടല്‍, പ്രളയ സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രകൃതി ദുരന്തങ്ങളാണെന്ന തരത്തില്‍ നേരത്തെ മാധവ് ഗാഡ്‌ഗില്‍ നടത്തിയ ഒരു പ്രസ്‌താവന വയനാട് ദുരന്തത്തിന് പിന്നാലെ വീണ്ടും ചര്‍ച്ചയായിരുന്നു. ദുരന്തമുണ്ടാകുമ്പോഴെല്ലാം ഇത് പറയുന്നത് നമ്മുടെ രാതിയായി മാറിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. Read More

5:05 PM, 31 Jul 2024 (IST)

  • മരണ സംഖ്യ ഉയരുന്നു

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 205 ആയതായി അനൗദ്യോഗിക കണക്ക്. കനത്ത മഴയും മലവെള്ളപ്പാച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു. ചൂരല്‍മലയില്‍ സ്ഥാപിച്ച താത്‌കാലിക പാലം മുങ്ങി.

4:39 PM, 31 Jul 2024 (IST)

  • ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍ (മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്നുള്ള വിവരം)

വയനാട് ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 144 പേരെന്ന് ഔദ്യോഗിക കണക്ക്. 1592 പേരെ രക്ഷപ്പെടുത്തി. 191 പേര്‍ ഇപ്പോഴും കാണാമറയത്ത്. ആദ്യഘട്ടത്തില്‍ ദുരന്തമുണ്ടായതിന്‍റെ സമീപ പ്രദേശത്തുള്ള 68 കുടുംബങ്ങളിലെ 206 പേരെ ക്യാമ്പിലേക്ക് മാറ്റി. ജില്ലയില്‍ 82 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 8017 പേര്‍ ക്യാമ്പുകളില്‍.

2:08 PM, 31 Jul 2024 (IST)

മരണ സംഖ്യ 184 ആയി

1:49 PM, 31 Jul 2024 (IST)

മരണ സംഖ്യ വീണ്ടും ഉയര്‍ന്നു

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 179 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

1:41 PM, 31 Jul 2024 (IST)

  • പോത്തുകല്ലില്‍ ബോട്ടുമായി തെരച്ചില്‍

വയനാട്ടിലെ ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ പോത്തുകല്ലില്‍ ബോട്ടുമായി തെരച്ചില്‍ ആരംഭിച്ചു.

1:30 PM, 31 Jul 2024 (IST)

  • മുണ്ടക്കൈയിലെ സ്ഥിതി അതീവ ഗുരുതരം

ഉരുള്‍പൊട്ടലില്‍ നാട് അപ്പാടെ തകര്‍ന്നെന്ന് വിലയിരുത്തല്‍. തകര്‍ന്ന കെട്ടിടാവശിഷ്‌ടങ്ങളിലെല്ലാം തെരച്ചില്‍ പുരോഗമിക്കുകയാണ്. ഉറ്റവര്‍ എവിടെയെന്ന് അറിയാതെ ക്യാമ്പില്‍ അഭയം തേടി നിരവധി പേര്‍.

1:27 PM, 31 Jul 2024 (IST)

  • കണ്ണീര്‍പ്പുഴയായി ചാലിയാര്‍

ചാലിയാറില്‍ ഇന്നും മൃതദേഹങ്ങള്‍ കണ്ടെത്തി. 10 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയതെന്ന് സന്നദ്ധപ്രവര്‍ത്തകര്‍.

1:25 PM, 31 Jul 2024 (IST)

  • 225 ഇനിയും കാണാമറയത്ത്

ദുരന്ത ഭൂമിയില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളത് 225 പേരെയെന്ന് റിപ്പോര്‍ട്ട്.

1:22 PM, 31 Jul 2024 (IST)

ആശുപത്രിയിലും ദുരന്ത ഭൂമിയിലും ഉറ്റവരെ തെരഞ്ഞ് ബന്ധുക്കള്‍

1:21 PM, 31 Jul 2024 (IST)

മരണ സംഖ്യ ഉയര്‍ന്നു

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 177 ആയി.

12:14 PM, 31 Jul 2024 (IST)

  • മഴയില്ലാത്തത് ആശ്വാസം

ദുരന്ത മേഖലയില്‍ മഴയില്ലാത്തത് പുഴയിലെ ഒഴുക്ക് കുറച്ചു. ഇത് രക്ഷാദൗത്യത്തിന് ഏറെ ആശ്വാസം പകരുന്നു. സൈന്യത്തിന്‍റെ ബെയ്‌ലി പാലം നിര്‍മാണം പുരോഗമിക്കുകയാണ്. പാലം നിര്‍മാണം പൂര്‍ത്തിയായാല്‍ വേഗത്തില്‍ രക്ഷാദൗത്യത്തിനുള്ള യന്ത്രങ്ങള്‍ എത്തിക്കാനാകും. മണ്ണുമാന്തി അടക്കം സ്ഥലത്തെത്തിക്കാന്‍ സാധിക്കും.

11:54 AM, 31 Jul 2024 (IST)

മരണ സംഖ്യ ഉയരുന്നു

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 168 ആയി.

11:07 AM, 31 Jul 2024 (IST)

തെരച്ചിലിന് സ്‌നിഫര്‍ ഡോഗുകളും

11:07 AM, 31 Jul 2024 (IST)

  • തെരച്ചില്‍ ദുഷ്‌കരം

മുണ്ടക്കൈയിലെ ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നു. മണ്ണില്‍ കാല്‍ ഉറപ്പിക്കാനാകാതെ സൈന്യം.

11:07 AM, 31 Jul 2024 (IST)

  • 200ലേറെ പേര്‍ കാണാമറയത്ത്

ഉരുള്‍പൊട്ടലില്‍ കാണാതായത് 200ലധികം പേരെന്ന് പ്രദേശവാസികള്‍. മുണ്ടക്കൈ എന്ന ഗ്രാമത്തെ മുഴുവന്‍ തൂത്തുവാരിയാണ് ഉരുള്‍പൊട്ടലുണ്ടായത്. 240 പേരെ കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍. 400 ലധികം വീടുകള്‍ സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാര്‍. നിലവില്‍ മേഖലയില്‍ ബാക്കിയായത് ഏതാനും മൃഗങ്ങള്‍ മാത്രം.

10:59 AM, 31 Jul 2024 (IST)

രക്ഷാപ്രവര്‍ത്തകര്‍ പോത്തുകല്ലിലേക്ക്

10:58 AM, 31 Jul 2024 (IST)

  • മരണ സംഖ്യ ഉയര്‍ന്നു

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 164 ആയി.

10:49 AM, 31 Jul 2024 (IST)

  • ഭക്ഷണക്കിറ്റുകള്‍ എത്തിച്ചു

ദുരന്തത്തിന് ഇരയായവര്‍ക്ക് ഹെലികോപ്‌റ്ററില്‍ ഭക്ഷണക്കിറ്റുകളെത്തി.

10:47 AM, 31 Jul 2024 (IST)

  • ഹെലികോപ്‌റ്റര്‍ സ്ഥലത്തെത്തി

രക്ഷാദൗത്യത്തിനെത്തിയ ഹെലികോപ്‌റ്റര്‍ ഇറക്കാന്‍ സാഹസിക ശ്രമം നടത്തി സൈന്യം. വെല്ലുവിളിയാകുന്നത് ചളിയും വെള്ളവും.

10:29 AM, 31 Jul 2024 (IST)

ക്യാമ്പുകളില്‍ 3000ത്തിലധികം പേര്‍. 98 പേരെ കാണാനില്ലെന്ന് സര്‍ക്കാര്‍ കണക്ക്. 200 പേരെ കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍.

10:29 AM, 31 Jul 2024 (IST)

  • 80 പേരെ തിരിച്ചറിഞ്ഞു

അപകടത്തില്‍ മരിച്ചവരില്‍ 80 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്.

10:27 AM, 31 Jul 2024 (IST)

  • മരണ സംഖ്യ ഉയരുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 160 ആയി.

9:56 AM, 31 Jul 2024 (IST)

  • പാലം പണി ഇന്ന്

ബെയ്‌ലി പാലം പണി ഇന്ന് തുടങ്ങും.

9:55 AM, 31 Jul 2024 (IST)

  • പതങ്കയത്ത് നിന്നും മൃതദേഹം

മലപ്പുറം പതങ്കയത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി.

9:54 AM, 31 Jul 2024 (IST)

  • 80 പേരെ തിരിച്ചറിഞ്ഞു

അപകടത്തില്‍ മരിച്ച 80 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു.

9:36 AM, 31 Jul 2024 (IST)

  • 481 പേരെ രക്ഷപ്പെടുത്തി

ഉരുള്‍പൊട്ടലില്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടന്ന 481 പേരെ രക്ഷപ്പെടുത്തി രക്ഷാപ്രവര്‍ത്തകര്‍.

9:10 AM, 31 Jul 2024 (IST)

  • പോത്തുകല്ലില്‍ വീണ്ടും മൃതദേഹം

വയനാട്ടില്‍ അപകടത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ചാലിയാറില്‍. മൂന്ന് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്.

Last Updated : Jul 31, 2024, 9:44 PM IST

ABOUT THE AUTHOR

...view details