കേരളം

kerala

ETV Bharat / state

വയനാട് ദുരന്തം: റഡാര്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ല; തെരച്ചില്‍ വിഫലം - Wayanad Landslide radar Search

അഞ്ച് മണിക്കൂര്‍ നീണ്ട വിഫല ശ്രമത്തിനൊടുവില്‍ ദൗത്യസംഘം നിരാശയോടെ മടങ്ങി.

WAYANAD TRAGEDY  വയനാട് ദുരന്തം  NO HUMAN PRESENCE UNDER SOIL  SEARCH OPERATIONS
Wayanad Tragedy: No human presence under soil, Search operations concluded (ETV Bharat)

By ETV Bharat Kerala Team

Published : Aug 2, 2024, 10:07 PM IST

Updated : Aug 3, 2024, 6:35 AM IST

വയനാട് ദുരന്തം: തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല, മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ല, തെരച്ചില്‍ അവസാനിപ്പിച്ചു (ETV Bharat)

വയനാട്:മുണ്ടക്കൈയില്‍ റഡാറില്‍ ജീവന്‍റെ സൂചനകള്‍ കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചില്‍ അഞ്ച് മണിക്കൂറിന് ശേഷം ദൗത്യസംഘം അവസാനിപ്പിച്ചു. മണ്ണിനടിയില്‍ മനുഷ്യ സാന്നിധ്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഗ്നല്‍ മൃഗങ്ങളുടേത് ആകാമെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടി.

ഇതോടെ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് നടത്തിയ തെരച്ചില്‍ വിഫലമായി. വൈകിട്ടോടെ തന്നെ ദൗത്യ സംഘം തെരച്ചില്‍ അവസാനിപ്പിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് വീണ്ടും ദൗത്യം ആരംഭിക്കുകയായിരുന്നു. ശ്വാസത്തിന്‍റെ സാന്നിധ്യമാണ് റഡാര്‍ സിഗ്നല്‍ സൂചിപ്പിച്ചത്. ഇത് മനുഷ്യര്‍ തന്നെ ആകണമെന്നില്ലെന്നും വല്ല പാമ്പോ തവളയോ മറ്റോ ആകാനും മതിയെന്നും ദൗത്യ സംഘം വ്യക്തമാക്കിയിരുന്നു.

സിഗ്നല്‍ ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാകും വരെ തെരച്ചില്‍ തുടരുമെന്നാണ് അറിയിച്ചിരുന്നത്. തകര്‍ന്ന വീടിന്‍റെ അടുക്കളഭാഗത്ത് നിന്നാണ് റഡാര്‍ സിഗ്നല്‍ ലഭിച്ചിരുന്നത്. ഇവിടെ നിന്ന് മൂന്ന് പേരേ കാണാതായിട്ടുണ്ട്.

ദുരന്ത മേഖലയില്‍ നിന്ന് ആദ്യമായാണ് റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നത്. ഭൂമിക്കടിയില്‍ ചലനമാണെങ്കില്‍ ചുവന്ന സിഗ്നലാകും കിട്ടുക. അതേസമയം ശ്വാസമാണെങ്കില്‍ നീലനിറത്തിലാകും സിഗ്നല്‍. തുടര്‍ച്ചായായി നീലനിറത്തിലുള്ള സിഗ്നലാണ് ലഭിക്കുന്നത്. അതേസമയം മുണ്ടക്കൈയിലെ മറ്റിടങ്ങളിലെ റഡാര്‍ പരിശോധന താത്‌കാലികമായി നിര്‍ത്തിവച്ചു. നാളെ വീണ്ടും റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.

Also Read:രാഷ്‌ട്രീയം പറയാന്‍ വന്നതല്ല'; വയനാട്ടിലെ ദുരന്തമുഖത്ത് വീണ്ടും സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി

Last Updated : Aug 3, 2024, 6:35 AM IST

ABOUT THE AUTHOR

...view details