കോട്ടയം:വയനാട് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി ധനസഹായവുമായി സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി. പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ കോട്ടയം ജില്ലാ ഘടകം കൈമാറിയത്. കോട്ടയത്ത് പാർട്ടി ഓഫിസിൽ വച്ച് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: വിബി ബിനു തുക കൈമാറി.
പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ രാജേന്ദ്രൻ തുക ഏറ്റുവാങ്ങി. നേതാക്കളായ സികെ ശശിധരൻ,കെ കൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്‌റ്റ് 2 ന് ഒരു ദിവസം നീണ്ട ധനസമാഹരത്തിലാണ് പത്ത് ലക്ഷം രൂപ സമാഹരിച്ചത്.