വയനാട്:ഉരുൾപൊട്ടൽ നാശം വിതച്ച ചൂരല്‍മല മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കേരള ബാങ്ക്. ചൂരൽമല ബ്രാഞ്ചില്‍ ഉള്‍പ്പെട്ട ദുരിതബാധിതരുടെയും മരിച്ചവരുടെയും വായ്‌പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് തീരുമാനിച്ചു. ഇന്ന് (ഓഗസ്റ്റ് 12) ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ 9 പേരുടെ വായ്‌പ എഴുതിത്തള്ളാനാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റുളളവരുടെ കാര്യത്തിലും സമാനമായ മനോഭാവം ഉണ്ടാകുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മറ്റ് ബ്രാഞ്ചുകളിൽ വായ്‌പകളുള്ള ദുരന്തബാധിതര്‍ക്ക് ഈ സഹായം നല്‍കുമോ എന്ന കാര്യത്തില്‍ ബാങ്ക് വ്യക്തത നല്‍കിയിട്ടില്ല.