കേരളം

kerala

ETV Bharat / state

വയനാടിന് കൈത്താങ്ങ്; സലൂണിലെ ഒരു ദിവസത്തെ വരുമാനം ഭവനനിർമാണത്തിന് നൽകി കട്ടപ്പന സ്വദേശി - Wayanad landslide relief fund - WAYANAD LANDSLIDE RELIEF FUND

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി തൻ്റെ മേക്കപ്പ് സ്റ്റുഡിയോയുടെ ഒരു ദിവസത്തെ വരുമാനമാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ദുരിത ഭൂമിയിൽ വീട് വച്ച് നല്‍കുന്ന പദ്ധതിയിലേക്ക് കട്ടപ്പന സ്വദേശിയായ രഞ്ജിത്ത് നൽകുന്നതിനായി സന്നദ്ധത അറിയിച്ചത്.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  LATEST MALAYALAM NEWS  വയനാട് ഉരുൾപൊട്ടൽ സഹായം
Ranjith (ETV Bharat)

By ETV Bharat Kerala Team

Published : Aug 5, 2024, 1:32 PM IST

രഞ്ജിത്ത് തൻ്റെ സലൂണിൽ (ETV Bharat)

ഇടുക്കി : ഒരു ദിവസത്തെ വരുമാനം മുഴുവൻ വയനാട്ടിലെ ദുരിതമനുഭവിക്കുന്നവർക്കായി മാറ്റിവയ്‌ക്കുകയാണ് കട്ടപ്പന സ്വദേശി രഞ്ജിത്ത്. വള്ളക്കടവിൽ പ്രവർത്തിക്കുന്ന മേക്കപ്പ് സ്റ്റുഡിയോയുടെ ഒരു ദിവസത്തെ വരുമാനമാണ് വയനാടിന് കൈത്താങ്ങായി രഞ്ജിത്ത് നൽകുന്നത്. കേരളത്തെ പിടിച്ചുലച്ച വയനാട് ദുരന്ത ഭൂമിക്ക് നാട് എങ്ങും ഒറ്റക്കെട്ടായി സഹായവുമായി രംഗത്ത് വരികയാണ്.

ഇത്തരത്തിലാണ് കട്ടപ്പന വള്ളക്കടവ് സ്വദേശിയും തൻ്റെ സ്ഥാപനത്തിൻ്റെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും വയനാടിന് നൽകാൻ സന്നദ്ധനായിരിക്കുകയാണ്. വള്ളക്കടവിൽ പ്രവർത്തിക്കുന്ന മേക്കപ്പ് സ്റ്റുഡിയോയാണ് രഞ്ജിത്തിൻ്റെ സ്ഥാപനം. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ദുരിത ഭൂമിയിൽ വീട് വച്ച് കൊടുക്കുന്ന പദ്ധതിയിലേക്കാണ് രഞ്ജിത്ത് ഒരു ദിവസത്തെ വരുമാനം നൽകുന്നത്.

രഞ്ജിത്ത് നിലവിൽ ഡിവൈഎഫ്ഐ വള്ളക്കടവ് യൂണിറ്റ് സെക്രട്ടറിയാണ്. ദുരന്തഭൂമിക്കായി തന്നാലാകുന്ന സഹായം ചെയ്‌ത് നൽകണമെന്ന ദൃഢനിശ്ചയമാണ് രഞ്ജിത്തിനെ ഈ പ്രവർത്തനത്തിലേക്ക് നയിച്ചത്. ഇന്നത്തെ വരുമാനം മുഴുവൻ വയനാട്ടിൽ നൽകുമെന്ന ബോർഡും സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്നു. ഇതോടെ സ്ഥാപനത്തിൽ എത്തുന്നവരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Also Read:'കുടുക്ക പൊട്ടിച്ചും സ്വർണ്ണ കമ്മൽ വിറ്റും സഹായം, ഒപ്പം പാവയും'; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി കുരുന്നുകള്‍

ABOUT THE AUTHOR

...view details