കേരളം

kerala

ETV Bharat / state

വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച - DEAD BODIES BURIED IN MEPPADI - DEAD BODIES BURIED IN MEPPADI

വയനാട്ടിലെ മുണ്ടക്കൈയിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ സംസ്‌കരിച്ചു തുടങ്ങി. മേപ്പാടിയിലെ പൊതു ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുന്നത്. കണ്ണീരിലാഴ്‌ന്ന് നാട്.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  മുണ്ടക്കൈ ദുരന്തം  WAYANAD LANDSLIDE DEAD BODIES
Relatives of died people are crying (ETV Bharat)

By ETV Bharat Kerala Team

Published : Jul 31, 2024, 12:33 PM IST

Updated : Jul 31, 2024, 1:00 PM IST

വയനാട്:പുതിയ പുലരി സ്വപ്‌നം കണ്ട് രാത്രി ഉറങ്ങാൻ കിടന്നവർ..പെട്ടെന്നുണ്ടായ ഉരുൾപൊട്ടലിൽ ഒരു നാടൊന്നാകെ ഒലിച്ചുപോകുന്നു. പിന്നീട് കാണുന്നത് ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകൾ.... മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ഉറ്റവരുടെ നിലവിളിയിൽ മേപ്പാടിയിലെ പൊതു ശ്‌മശാനം വിറങ്ങലിക്കുകയാണ്. ഇന്നലെ(ജൂലൈ 30) രാത്രി 7 മുതൽ ഇന്ന് (ജൂലൈ 31) പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ഈ ശ്‌മശാനത്തിൽ എരിഞ്ഞടങ്ങിയത്.

ശ്‌മശാനത്തിലെ ദൃശ്യങ്ങൾ (ETV Bharat)

ഇന്ന് രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്‌കരിച്ചു തുടങ്ങി. ഉറ്റവരുടെ മൃതദേഹങ്ങൾ ഒരു നോക്ക് കാണാൻ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. എന്നാൽ തിരിച്ചറിയാൻ പോലുമാവാതെ കിടക്കുന്ന മൃതദേഹങ്ങളിൽ തങ്ങളുടെ ബന്ധുക്കളെ കണ്ടെത്താനാകാതെ നിസഹായരാണ് പലരും. മുഖം പോലും കാണാൻ പറ്റാത്ത തരത്തിലുള്ള ഒട്ടനവധി മൃതദേഹങ്ങൾ ദുരന്ത മുഖത്ത് കണ്ണീർ നൊമ്പരമായി.

വിങ്ങിപ്പൊട്ടി ബന്ധുക്കൾ (ETV Bharat)

സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവരാണ് സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. അവസാനമായി വീടുകളിലേക്ക് തിരിച്ചെത്താൻ കഴിയാത്തവിധം എല്ലാം നഷ്‌ടപ്പെട്ടവരുടെ നൊമ്പരങ്ങളാണ് ഇവിടെ എരിഞ്ഞടങ്ങുന്നത്. മുണ്ടക്കൈ ഭാഗത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. നിരവധി മൃതദേഹങ്ങളാണ് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ശ്‌മശാനത്തിലെ ദൃശ്യങ്ങൾ (ETV Bharat)

ഉറ്റവരെ നഷ്‌ടപ്പെട്ടവർക്കും ഒറ്റപ്പെട്ടവര്‍ക്കും ഈ ദുരന്തം ബാക്കി വച്ചത് നീറുന്ന ഓർമകൾ മാത്രം. ദുരന്ത സ്ഥലത്തെ തകർന്ന വീടുകൾക്കുള്ളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മൃതദേഹങ്ങൾ പുറത്തെടുക്കാനാവാതെ രക്ഷാപ്രവർത്തകർ നിസഹരായതും ഇന്നലെ നമ്മൾ കണ്ട കാഴ്‌ചയാണ്.

ഖബറിസ്ഥാനില്‍ നിന്നുള്ള കാഴ്‌ച (ETV Bharat)

സൈന്യവും കേരള ഫയർഫോഴ്‌സും തങ്ങൾക്കാവും വിധം ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പോത്തുകല്ലിലെ വനമേഖലയിലും തെരച്ചിൽ ഊർജിതമാണ്.

ശ്‌മശാനത്തിലെ ദൃശ്യങ്ങൾ (ETV Bharat)

Also Read: കണ്ണീര്‍ക്കടലായി വയനാട്: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി, പോസ്റ്റ്‌മോര്‍ട്ടം തുടരുന്നു

Last Updated : Jul 31, 2024, 1:00 PM IST

ABOUT THE AUTHOR

...view details