കേരളം

kerala

ETV Bharat / state

സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി കുരുന്നുകള്‍ - children donate money to CMDRF - CHILDREN DONATE MONEY TO CMDRF

കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങാനായി കുടുക്കയിൽ സൂക്ഷിച്ചിരുന്ന പണമാണ് വയനാട്ടിലെ ദുരന്തബാധിതർക്കുളള ദുരിതാശ്വാസനിധിയിലേക്ക് കുട്ടികൾ സംഭാവന നൽകിയത്.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി  WAYANAD LANDSLIDE RELEIF FUND
Children contributed money to cmdrf (ETV Bharat)

By ETV Bharat Kerala Team

Published : Aug 3, 2024, 6:01 PM IST

Updated : Aug 3, 2024, 7:31 PM IST

സൈക്കിൾ വാങ്ങാനായി വച്ച പണം ദുരിതാശ്വാസനിധിയിലേക്ക് കുട്ടികൾ നൽകിയപ്പോൾ (ETV Bharat)

ഇടുക്കി:കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ കേരളം ഒന്നാകെ കൂടെ നിൽക്കുമ്പോൾ, കുരുന്നുകളും തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ്. ഇടുക്കി എൻആർസിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലെ നാലിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണ്, സൈക്കിൾ വാങ്ങാൻ ചേർത്തുവച്ച കുടുക്കയിലെ തുക വയനാടിൻ്റെ ദുരിതാശ്വാസത്തിനായി നൽകിയത്.

ദുരന്തബാധിതരെ കരകയറ്റുവാൻ കേരളം ഒന്നിച്ചു നിൽക്കുമ്പോൾ, അതിൻ്റെ ഭാഗമാവുകയാണ് കുരുന്നുകൾ പോലും. കുടുക്കയ്ക്കു‌ള്ളിൽ ചേർത്തുവച്ച ചില്ലറത്തുട്ടുകൾ അവർ വയനാടിന് വേണ്ടി കരുതുകയാണ്. അതിൻ്റെ ഒരു കാഴ്‌ച മാത്രമാണ് എൻആർസിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്‌കൂളിലെ ഈ രണ്ടു വിദ്യാർഥികളുടേത്.

ഇടുക്കി ശാന്തൻപാറ പാറമേലിൽ ആൻ്റണി സെറീന ദമ്പതികളുടെ മക്കളാണ് നാലാം ക്ലാസിൽ പഠിക്കുന്ന ആൽബിനും രണ്ടിൽ പഠിക്കുന്ന അലീനയും. കഴിഞ്ഞ ഒരു വർഷമായി സൈക്കിൾ വാങ്ങാൻ ഇരുവരും കുടുക്കയിൽ പണം സൂക്ഷിക്കുന്നുണ്ട്. ദുരന്തബാധിതർക്ക് ഒപ്പം നിന്ന് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കേട്ടതോടെയാണ് ഇരുവരും സൈക്കിൾ വാങ്ങാനുള്ള ആഗ്രഹം ഉപേക്ഷിച്ച് വയനാടിനൊപ്പം നിൽക്കാൻ തീരുമാനിച്ചത്.

സ്‌കൂളിലെത്തിയ കുട്ടികൾ കുടുക്കയോടെ തുക പ്രധാനാധ്യാപകനെയും മാനേജരെയും ഏൽപ്പിക്കുകയായിരുന്നു. കുടുക്കയിലെ തുക വയനാടിന് നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കളും അവർക്കൊപ്പം നിന്നു. ഈ മാതൃകയും മനസുമാണ് ഓരോ കാലഘട്ടത്തിലും കേരളത്തെ തളരാതെ താങ്ങി നിർത്തിയത്.

Also Read:'വയനാട്ടിലെ ആള്‍ക്കാരെ കണ്ടപ്പോ വിഷമം തോന്നി'; ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറി വിദ്യാര്‍ഥികള്‍

Last Updated : Aug 3, 2024, 7:31 PM IST

ABOUT THE AUTHOR

...view details