വയനാട്:ഉരുൾപൊട്ടലുണ്ടായ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻമുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കുന്നു.
വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ആരംഭിച്ചു - ALL PARTY MEETING IN WAYANAD - ALL PARTY MEETING IN WAYANAD
മുഖ്യമന്ത്രി വയനാട്ടിലെത്തിയതിന് പിന്നാലെ സർവകക്ഷിയോഗം തുടങ്ങി. യോഗത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വയനാട് കലക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം .
CM Pinarayi Vijayan to attend All party meeting (ETV Bharat)
Published : Aug 1, 2024, 11:02 AM IST
|Updated : Aug 1, 2024, 1:16 PM IST
അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവര്‍ ഉടന്‍ വയനാട്ടിലെത്തും. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സംഘം റോഡ് മാര്‍ഗം വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലും വിംസ് ആശുപത്രിയിലും സംഘം സന്ദര്‍ശനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Last Updated : Aug 1, 2024, 1:16 PM IST