കാസർകോട്: "സ്‌കൂളിൻ്റെ അവസ്ഥ കണ്ടത് ടിവിയിൽ ആണ്. ഇനി അവിടെ പഠിക്കാൻ കഴിയുമോ എന്ന് അറിയില്ല. സഹപാഠികളിൽ കുറച്ചു പേരെ മാത്രമേ ബന്ധപ്പെടാനായി സാധിച്ചുളളൂ". ദുരിതാശ്വാസ ക്യാമ്പിൽ വച്ച് തൻ്റെ ആശങ്കകൾ പങ്കിടുമ്പോൾ വെള്ളാർമല സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി റഹ്‌ലയ്ക്ക് ഭയം വിട്ടുമാറിയിട്ടില്ല.
ഭാഗ്യം കൊണ്ടാണ് റഹ്‌ലയും കുടുംബവും ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടത്. വീട് താമസയോഗ്യമല്ലാതായി. ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ സഹപാഠികളെ അന്വേഷിച്ചിരിന്നു. എന്നാൽ ചിലരെ മാത്രമാണ് കിട്ടിയത്. മറ്റുള്ളവരെ കുറിച്ച് ഒരു വിവരവുമില്ല.