കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബന്ധുക്കള്‍. മരണത്തിന് കാരണം കുടുംബ പ്രശ്‌നമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് പരത്തിയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. വിഡി സതീശനും കെ സുധാകരനും കത്ത് നൽകിയിരുന്നു. കത്ത് കണ്ടിട്ടില്ലെന്ന ഇരുവരുടെയും വാദം തെറ്റാണ്. എന്‍എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും കുടുംബം ആരോപിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ കത്തിൽ വ്യക്തതയില്ലെന്നും പാര്‍ട്ടിയെക്കുറിച്ചല്ല, ആളുകളെക്കുറിച്ചാണ് പരാമര്‍ശമെന്നും വിഡി സതീശന്‍ പറഞ്ഞു. കെ സുധാകരനേയും കത്ത് വായിച്ച് കേള്‍പ്പിച്ചിരുന്നു, ഐ സി ബാലകൃഷ്‌ണൻ എംഎൽഎയേയും ഡിസിസി പ്രസിഡൻ്റ് എന്‍ഡി അപ്പച്ചനെയും ഇതേക്കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.