തിരുവനന്തപുരം:വിഴിഞ്ഞം പദ്ധതി 2028ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച നിലയിലുള്ള സഹായം ലഭിക്കുന്നില്ല. എങ്കിലും ചർച്ചകൾ തുടരാനാണ് സര്‍ക്കാരിന്‍റെ തീരുമാനമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞത്തെ വളർത്താൻ പ്രത്യേക പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻൻഷിപ്മെന്‍റ് തുറമുഖമാക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിനായി ബൃഹദ് പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും.