തൃശൂര്‍: വിവാഹ ദിനത്തിൽ കല്ല്യാണ പെണ്ണും അച്ഛനും ചേർന്ന് അവതരിപ്പിച്ച ഡാൻസ് വൈറല്‍. ചെന്ത്രാപ്പിന്നി സ്വദേശി ലാലുവാണ് മകൾ ദേവികയുടെ വിവാഹ വേദിയിൽ മക്കളോടൊത്ത് ഡാൻസ് കളിച്ചത്. കല്യാണ വേദിയെ ഇളക്കിമറിച്ച് അച്ഛനും മകളും ചുവടുവച്ചത് 'മുക്കാല മുക്കാപ്പില' എന്ന ഗാനത്തിനാണ്.
അച്ഛന്‍ വേദിയിലെത്തുമ്പോള്‍ തന്നെ എല്ലാവരും ആവേശത്തിലായി. പവര്‍ഫുള്ളാണ് അച്ഛന്‍റെ ഡാന്‍സ്. അച്ഛന്‍ മാത്രമല്ല വേദിയില്‍ കല്യാണ പെണ്ണിന്‍റെ അനിയത്തിയും ആടി തിമിര്‍ക്കുന്നുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും