കോഴിക്കോട് :ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സിപിഎം ജില്ല സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കാതെ പൊലീസ് (Police Did Not File A Case Against CPM District Secretary's Son). കാർ ഓടിച്ചു തടസ്സം സൃഷ്‌ടിച്ച ജൂലിയസ് നിഖിതാസിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും 1000 രൂപ പിഴ മാത്രം അടപ്പിച്ചു വിട്ടയക്കുകയായിരുന്നു.
ഞായറാഴ്‌ച രാത്രി 7.50 ന് മാറാട് സ്വകാര്യ ചടങ്ങ് കഴിഞ്ഞ് ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിലേക്കു വരുമ്പോഴാണ് സംഭവം. മാവൂർ റോഡ് പുതിയ ബസ് സ്‌റ്റാൻഡിനു സമീപം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലാണ് സംഭവം നടന്നത്.