തിരുവനന്തപുരം : കോൺഗ്രസ് നേതാവും ജില്ല പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശിയെ കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. വെള്ളനാട് സർവീസ് സഹകരണ സംഘത്തിൽ നടന്ന സാമ്പത്തിക ക്രമക്കേടുകൾക്കും അനധികൃത നിയമനങ്ങൾക്കും ഉത്തരവാദിയായ വെള്ളനാട് ശശിയെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് പാലോട് രവി അറിയിച്ചു.
വെള്ളനാട് ഗ്രാമപഞ്ചായത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നിലവിൽ വന്ന ശേഷം അവിടെ നടന്ന എല്ലാ പൊതു പരിപാടികളും പരസ്യമായി അലങ്കോലപ്പെടുത്തിയതിന്‍റെയും വനിത പഞ്ചായത്ത് പ്രസിഡന്‍റിനെ ഓഫിസിൽ കയറി ആക്രമിച്ചതിന്‍റെയും പേരിൽ ശശിക്കെതിരെ കെപിസിസി അച്ചടക്ക നടപടിയെടുത്തിരുന്നു.