കോഴിക്കോട്:കുറ്റം ചെയ്യുന്നവർ സ്വന്തം പാർട്ടിക്കാരോ അനുഭാവികളോ ആണെങ്കിൽ അവരെ ഏതു വിധേനയും സംരക്ഷിക്കുന്ന നിലപാടാണ് കേരളം ഭരിക്കുന്ന സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കഴിഞ്ഞ ആറു ദിവസമായി കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിന് മുൻപിൽ സമരം നടത്തുന്ന സിസ്‌റ്റർ അനിതയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിജീവിതയ്‌ക്ക് ഒപ്പം നിൽക്കുന്നതിന് പകരം സഹായിക്കാൻ എത്തിയവരെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് സർക്കാറും ആരോഗ്യ വകുപ്പും സ്വീകരിച്ചത്. ഇത് കുറ്റം ചെയ്‌തവരെക്കാൾ വലിയ കുറ്റമാണെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വം വഹിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി ഒരു സ്‌ത്രീയായിട്ട് പോലും അതിജീവിതയ്‌ക്കൊപ്പം നിൽക്കേണ്ട അവർ പ്രതികൾക്കൊപ്പം നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.