കേരളം

kerala

ETV Bharat / state

'എന്തിനാണിങ്ങനെയൊരു പൊലീസ്?' മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ച സംഭവത്തില്‍ വിഡി സതീശന്‍ - VD Satheesan flays Kerala Police - VD SATHEESAN FLAYS KERALA POLICE

നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗവൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പൊലീസ് റിപ്പോർട്ടിനെ വിമര്‍ശിച്ച് വിഡി സതീശന്‍. വിഷയത്തില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം.

NAVA KERALA SADASS PROTEST  VD SATHEESAN ON KERALA POLICE  മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അതിക്രമം  നവകേരള സദസ് പ്രതിഷേധം വിഡി സതീശന്‍
Opposition leader VD Satheesan (ETV Bharat)

By ETV Bharat Kerala Team

Published : Oct 4, 2024, 7:10 PM IST

കണ്ണൂർ:നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗവൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലെ പൊലീസ് റിപ്പോർട്ടിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചത് കേരളത്തിലെ എല്ലാ ജനങ്ങളും കണ്ടതാണെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നിട്ടും മർദിച്ചിട്ടില്ല എന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമര്‍പ്പിച്ചത്. എന്തിനാണ് ഇങ്ങനെ ഒരു പൊലീസ് എന്ന് വിഡി സതീശൻ ചോദിച്ചു.

വിഡി സതീശന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും ഏതറ്റം വരെയും പോരാടുമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരളത്തിൽ നീതി നിഷേധിക്കുന്നതിന്‍റെ അവസാനത്തെ ഉദാഹരണം ആണിത്. നാട്ടിൽ നീതി നടപ്പാക്കുന്നില്ലെന്നും സംസ്ഥാനത്ത് ഭരണ പരാജയം ആണെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. പൊലീസിനെ നിർവീര്യമാക്കിയെന്നും പൊലീസിനെ അടിമക്കൂട്ടമാക്കിയെന്നും ആദ്ദേഹം കുറ്റപ്പെടുത്തി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടത്തിലെ കണക്ക് യുക്തി ഇല്ലാത്ത കണക്കാണ്. സ്വർണക്കള്ളകടത്തുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമങ്ങളിൽ വന്നത് സംഘ്‌പരിവാറിന്‍റെ അജണ്ടയാണെന്നും പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പിവി അൻവറും പറയുന്നതെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. പിവി അൻവർ ആരോപണം ഉന്നയിച്ചപ്പോൾ ഭരണപക്ഷത്തുള്ള സിപിഎം നേതാക്കന്മാർ പോലും പിവി അൻവറിനെ പിന്തുണച്ചെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

Also Read:ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസം പാസായി; വെമ്പായം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണ നഷ്‌ടം

ABOUT THE AUTHOR

...view details