തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉമ്മന്‍ ചാണ്ടിയെന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. 2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വിഴിഞ്ഞം യുഡിഎഫിന്‍റെ കുഞ്ഞാണെന്നും ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതീകമാണെന്നും അദ്ദേഹം നിയമസഭയിലും പറഞ്ഞു.
2015 ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ട പദ്ധതി നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യുഡിഎഫ് സര്‍ക്കാരിന്‍റെ സ്വപ്‌ന പദ്ധതിയാണ്. പ്രതിപക്ഷത്തെ ക്ഷണിക്കാത്തത് ക്രഡിറ്റ് പോകുമോ എന്ന് ഭയന്നാണെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.