പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം:എഡിജിപി എംആർ അജിത് കുമാറിന് ആർഎസ്എസ് ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് പേടിയാണ്. 2023 മേയിൽ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി എംആർ അജിത് കുമാറിനെ പറഞ്ഞയച്ചുവെന്നും ഹോട്ടൽ ഹയാത്തിൽ ഔദ്യോഗിക വാഹനം ഇട്ടതിനുശേഷം സ്വകാര്യ വാഹനത്തിലാണ് എഡിജിപി പോയതെന്നും അദ്ദേഹം ആരോപിച്ചു.
തൃശൂർ പൂരം കലക്കിയത് ഈ സന്ദർശനത്തിന്‍റെ പിന്നാലെയാണ്. തൃശൂരിൽ കമ്മീഷണറെ നിയന്ത്രിക്കേണ്ടിയിരുന്ന എഡിജിപി എന്തുകൊണ്ട് ഇടപെട്ടില്ല. മുഖ്യമന്ത്രി എന്തിനാണ് ആർഎസ്എസ് നേതാവുമായി സംസാരിക്കാൻ എഡിജിപിയെ അയച്ചതെന്നും സതീശൻ ചോദിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൂരം എങ്ങനെ കലക്കണം എന്ന് കമ്മീഷണർക്ക് നിർദേശം നൽകിയ എഡിജിപി അജിത് കുമാറിനെയും അദ്ദേഹത്തിന് എല്ലാ പിന്തുണയും കൊടുക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ആർഎസ്എസ് ജനറൽ സെക്രട്ടറിയും എഡിജിപിയും തമ്മിൽ ഒരു മണിക്കൂർ ചർച്ച നടത്തി.
ALSO READ: 'പാര്‍ട്ടിക്കും ദൈവത്തിനും മുന്നില്‍ മാത്രമേ കീഴടങ്ങു, പരാതി പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യും'; പിവി അന്‍വര്‍ - PV ANVAR ON ADGP AND P SASI
കരിവന്നൂരിൽ ഇഡിയുടെ ഒരന്വേഷണവുമില്ലാത്തത് എന്തുകൊണ്ടെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചു. തൃശൂർ പൂരം കലക്കിയത് ആസൂത്രിതമായാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകൾ സംബന്ധിച്ച ചർച്ചകൾക്കായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ മുഖ്യമന്ത്രി എന്തിനാണ് കേന്ദ്രമന്ത്രി അല്ലാത്ത ജാവദേഡ്ക്കറെ കാണുന്നത്? എഡിജിപിയെ തൊടാൻ മുഖ്യമന്ത്രിക്ക് പേടിയാണ്. ധൈര്യമുണ്ടെങ്കിൽ നടപടിയെടുക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെല്ലുവിളിച്ചു.