തിരുവനന്തപുരം:കേരള സർവകലാശാല കലോത്സവം നിർത്തിവെയ്ക്കാൻ വിസിയുടെ നിർദേശം. കലോത്സവത്തിൽ തുടർച്ചയായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിസി മോഹൻ കുന്നുമ്മൽ കലോത്സവം നിർത്തിവെയ്ക്കാൻ നിർദേശം നൽകിയത്. ബാക്കിയുള്ള മത്സരങ്ങളും ഫല പ്രഖ്യാപനവും നിർത്തിവെക്കാനാണ് വിസിയുടെ നിർദേശം (VC Suggested To Stop Kerala University Art Festival).
സമാപന സമ്മേളനം ഒഴിവാക്കാനും വിസി ഉത്തറവിറക്കി. കഴിഞ്ഞ ദിവസങ്ങളിൽ കലോത്സവത്തതിന്‍റെ പ്രധാന വേദിയിൽ കെഎസ്‌യു-എബിവിപി- എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ പലപ്പോഴും ഏറ്റുമുട്ടിയിരുന്നു. കലോത്സവത്തതിന്‍റെ ഔദ്യോഗിക വിധികർത്താക്കളെ കേരള സർവകലാശാല യൂണിയൻ ചെയർമാന്‍റെ പരാതിയിൽ കാന്‍റോണ്‍മെന്‍റ് പൊലീസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തിരുന്നു.