കോഴിക്കോട് : വടകരയിൽ പൊലീസ് വാഹനം തീവച്ച് നശിപ്പിച്ചു. വടകര ഡിവൈഎസ്‌പി വിനോദ് കുമാറിൻ്റെ KL 01 CH 3987 നമ്പർ ഔദ്യോഗിക വാഹനമാണ് തീവച്ച് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
വടകരയിൽ ഡിവൈഎസ്‌പിയുടെ വാഹനം തീവച്ച് നശിപ്പിച്ചു - വടകരയില്‍ പൊലീസ് വാഹനം കത്തിച്ചു
വടകരയിൽ ഇന്ന് പുലർച്ചെ പൊലീസ് വാഹനം തീയിട്ട് നശിപ്പിച്ചു
Police jeep sets on fire by unidentified persons in vatakara
Published : Mar 10, 2024, 10:19 AM IST
വാഹനം പൂർണമായി കത്തി നശിച്ചു. ഓഫിസിന് മുൻ വശം നിർത്തിയിട്ട വാഹനത്തിന് നേരെയാണ് ആക്രമണം. വടകര താഴെ അങ്ങാടിയിലുള്ള കടയ്ക്ക് നേരെയും തീവയ്‌പ്പ് ശ്രമം ഉണ്ടായി.
ഫൈസല്‍ എന്നയാളുടെ ചാക്കുകടയ്ക്കാണ് തീ വയ്‌ക്കാൻ ശ്രമിച്ചത്. കടയ്ക്ക് നേരെ ഉണ്ടായ തീവയ്‌പ്പ് സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.