കേരളം

kerala

വണ്ടിപ്പെരിയാർ കൊലപാതകം; പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

By ETV Bharat Kerala Team

Published : Jan 23, 2024, 7:04 PM IST

കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനാവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല ഭാരവാഹികൾ

Vandiperiyar murder case  vyapari vyavasayi ekopana samithi  വണ്ടിപ്പെരിയാർ കൊലപാതകം  വ്യാപാരി വ്യവസായി ഏകോപന സമിതി
Vandiperiyar murder case

ഇടുക്കി:വണ്ടിപ്പെരിയാർചുരക്കുളത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെയും കുടുംബത്തെയും സന്ദർശിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ല ഭാരവാഹികൾ. ജില്ല പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി അടക്കമുള്ളവരാണ് കുടുംബത്തെ സന്ദർശിച്ചത്. കുറ്റാരോപിതന്‍റെ ബന്ധുവിന്‍റെ ഭാഗത്ത് നിന്നും പെൺകുട്ടിയുടെ പിതാവിന് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ കുടുംബത്തിനാവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു (kvves idukki visited Vandiperiyar murder case victims home).

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കുമളിയിലെ വ്യാപാരി കൂടിയായ പെൺകുട്ടിയുടെ പിതാവിനെ അടുത്തിടെയാണ് വണ്ടിപ്പെരിയാറിൽ വച്ച് കേസിൽ വിട്ടയക്കപ്പെട്ട കുറ്റാരോപിതന്‍റെ ബന്ധു കുത്തി പരിക്കേൽപ്പിച്ചത്.

കൊലപാതക കേസിൽ യുവാവിനെ കോടതി വെറുതെ വിട്ടതോടെ കുട്ടിയുടെ പിതാവിനും ബന്ധുക്കൾക്കും നിരന്തരം ഭീഷണി നേരിടേണ്ടി വരുന്നതായും കുട്ടിയുടെ പിതാവിനും കുടുംബത്തിനും ആവശ്യമായ സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം എന്നും ഇടുക്കി ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളി ആവശ്യപ്പെട്ടു. നിലവിലുള്ള പ്രോസിക്യൂട്ടറെ മാറ്റിക്കൊണ്ട് സത്യസന്ധമായി നിലപാടുകൾ സ്വീകരിക്കുന്ന, സ്വാധീനങ്ങൾക്ക് വഴങ്ങാത്ത ഒരു പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കണമെന്നും സണ്ണി പൈമ്പിള്ളി വ്യക്തമാക്കി.

കൂടാതെ കേസ് കൂടുതൽ കാര്യക്ഷമമായി അന്വേഷിച്ച് കുറ്റവാളിക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളിക്കൊപ്പം ജില്ല വൈസ് പ്രസിഡന്‍റ് ഷിബു എം തോമസ്, കുമളി യൂണിറ്റ് പ്രസിഡന്‍റ് മജോ കാരിമുട്ടം, വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡന്‍റ് എസ് അൻപുരാജ്, പി എൻ രാജു, സനുപ് പുതുപ്പറമ്പിൽ തുടങ്ങിയവരും ഉണ്ടായിരുന്നു.

ABOUT THE AUTHOR

...view details