ETV Bharat / state

പാർട്ടിക്കെതിരെ സംസാരിച്ചതിന്‍റെ പേരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ല, കോൺഗ്രസിലേക്ക് വരണമോയെന്ന് മനു തോമസ് തീരുമാനിക്കട്ടെ: രാഹുല്‍ മാങ്കൂട്ടത്തില്‍ - RAHUL MAMKOOTATHIL ON MANU THOMAS - RAHUL MAMKOOTATHIL ON MANU THOMAS

കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തിരുത്തൽ ശക്തിയായി വളരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.

P JAYARAJAN  MANU THOMAS  രാഹുല്‍ മാങ്കൂട്ടത്തില്‍  മനു തോമസ്‌ പി ജയരാജൻ
RAHUL MAMKOOTATHIL (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 29, 2024, 9:02 PM IST

രാഹുല്‍ മാങ്കൂട്ടത്തില്‍ (ETV Bharat)

കാസർകോട്: മനു തോമസിനെ പ്രകോപിപ്പിച്ചാൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും ഇതുകൊണ്ടാണ് പി ജയരാജൻ മിണ്ടാതിരിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വലിയ മാഫിയ പ്രവർത്തിക്കുന്നു. സ്വർണം പൊട്ടിക്കൽ കമ്മീഷനായി സംസ്ഥാന യുവജന കമ്മീഷൻ മാറിയെന്നും ജൂലൈ 1 ന് യുവജന കമ്മിഷൻ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കൂടെക്കിടന്നവനെ രാപ്പനി അറിയൂ. എങ്ങനെയാണ് ഒരു പാർട്ടിക്ക് സ്വർണം പൊട്ടിക്കൽ മാഫിയയുമായി ബന്ധമുണ്ടാകുന്നത്. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തിരുത്തൽ ശക്തിയായി വളരണം. സിപിഎം തകർന്നാൽ ബിജെപി ശക്തിപ്പെടും. അങ്ങനെ സംഭവിക്കരുത്. പാർട്ടിക്കെതിരെ സംസാരിച്ചതിന്‍റെ പേരിൽ ഒരാളും കൊല്ലപ്പെടാൻ പാടില്ല.

കോൺഗ്രസിലേക്ക് വരണമോയെന്ന് മനു തീരുമാനിക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളും ആരംഭിച്ചിട്ടില്ല. ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ഊഹാപോഹങ്ങളാണെന്നും അദ്ദേഹം കാസർകോട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ALSO READ: പത്താംക്ലാസ്​ പാസായവർക്ക് എഴുതാനും വായിക്കാനുമറിയില്ല, പശുവിനെയും പോത്തിനെയും കണ്ടാലറിയാത്ത സ്ഥിതി;​ സജി ചെറിയാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.