തിരുവനന്തപുരം:പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനില്‍ വീട്ടമ്മയെ വെടി വച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി -11 ആണ് കേസ് പരിഗണിക്കുന്നത്. വീട്ടമ്മയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനായി പ്രതിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
കോടതി ഇത് അനുവദിക്കുകയും ചെയ്‌തു. പ്രതിയുടെ രക്‌ത സാമ്പിളും ശേഖരിക്കണം. ഇതിനിടെ കൊല്ലം സ്വദേശിയായ പ്രതിയുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവായ സുജിത്ത് നായര്‍ക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് കൊല്ലം കോടതിക്ക് കൈമാറി. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് 2021 ആഗസ്റ്റ് മാസം സുജിത്ത് നായര്‍ പ്രതിയെ പീഡിപ്പിച്ചെന്നും ഇതിനു ശേഷം പെട്ടന്ന് സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണ് വീട്ടമ്മയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുളളത്.