പുഴയിൽ കുളിക്കാനിറങ്ങിയ 17 കാരന് മുതലയുടെ ആക്രമണത്തിൽ പരിക്ക് തൃശൂർ:പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന്മുതലയുടെ ആക്രമണത്തിൽ പരിക്ക്. അതിരപ്പിള്ളി വാൽപ്പാറ മാനമ്പിള്ളിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ അജയിയെ ആണ് മുതല കടിച്ചത്. അജയുടെ ഇരുകാലുകൾക്കും സാരമായി പരിക്കേറ്റു. ഇന്നലെ (ഏപ്രില്‍ 15) വൈകുന്നേരം ആണ് സംഭവം നടന്നത്.
മുതലയുടെ ആക്രമണത്തിൽ കൈകാലുകളിൽ ആഴത്തിലുള്ള മുറിവേറ്റു. അജയിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജയ് വാൽപ്പാറ വേവർലി എസ്‌റ്റേറ്റിലാണ് താമസം.
അജ്ഞാത ജീവിയുടെ ആക്രമണം, ആട്ടിൻ കുട്ടികൾ ചത്ത നിലയിൽ:അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മൂന്ന് ആട്ടിൻ കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂർ ചാവറ കോണം ഹാസിമിൻ്റെ വീട്ടിലെ 3 ആടുകളെയാണ് അഞ്ജാത ജീവി കടിച്ച് കൊന്നത്. കഴുത്തിലും വയറ്റിലുമാണ് കടിയേറ്റത്.
കൂട്ടിനുള്ളിൽ കിടന്ന ആട്ടിൻ കുട്ടികളെയാണ് കടിച്ച് കൊന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ ഫോറസ്‌റ്റ് അധികൃതരെ വിവരം അറിയിച്ചു. ഈ പ്രദേശങ്ങളിൽ സ്ഥിരമായി അഞ്ജാത ജീവിയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ച് നാൾ മുമ്പ് ഈ പ്രദേശത്ത് കാട്ട് പോത്ത് ഇറങ്ങി ഭീതി പരത്തിയിരുന്നു. വനപാലകർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
ALSO READ : ഇടുക്കിയെ വിടാതെ കാട്ടുകൊമ്പന്‍ പടയപ്പ; വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി ഗതാഗത തടസ്സം സൃഷ്‌ടിച്ചു