കേരളം

kerala

ETV Bharat / state

വളയത്ത് നിർമാണത്തിലിരുന്ന വീട് തകർന്നു: രണ്ട് മരണം, ഒരാളുടെ നില ഗുരുതരം - Valayam house collapsed death

ഇന്ന് (14.02.24) രാവിലെയാണ് നിർമാണത്തിലിരുന്ന വീട് തകർന്നത്. നാട്ടുകാർ ചേർന്നാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്.

House collapsed at Valayam  വളയത്ത് വീട് തകർന്നു  Valayam house collapsed death  നിർമാണത്തിലിരുന്ന വീട് തകർന്നു
Two Died And One Injured In House Under Construction Work Collapsed At Valayam

By ETV Bharat Kerala Team

Published : Feb 14, 2024, 11:59 AM IST

കോഴിക്കോട്: വളയത്ത് നിർമാണത്തിലിരുന്ന വീട് തകർന്നു (House under construction work collapsed at Valayam). സംഭവത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. നിർമ്മാണ തൊഴിലാളികളായ ആലിശേരിക്കണ്ടി വിഷ്‌ണു (29), കൊടക്കാട് നവജിത്ത് (35) എന്നിവരാണ് മരിച്ചത്. ഇന്ന് (14-02-2024) രാവിലെ 10 മണിയോടെയാണ് അപകടം.

തൊഴിലാളികൾ തകർന്ന കോൺക്രീറ്റ് സ്ലാബിന് അടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വലിയ ശബ്‍ദം കേട്ടാണ് നാട്ടുകാർ സ്ഥലത്ത് ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്നാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. വളയം വലിയ പറമ്പ് മാരാം കണ്ടിക്ക് സമീപത്താണ് അപകടം. നിർമ്മാണത്തിലിരുന്ന വീടിന്‍റെ സൺഷേഡാണ് തകർന്നത്.

ABOUT THE AUTHOR

...view details