പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ ജില്ലാ കലക്‌ടറുടെ അടക്കം പങ്ക് അന്വേഷണവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരനെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും വി മുരളീധരൻ അഭിപ്രായപ്പെട്ടു. നവീൻ ബാബുവിൻ്റെ മലയാലപ്പുഴയിലെ വീട്ടിൽ ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യ സ്ഥാനമൊഴിഞ്ഞത് കൊണ്ടോ അവരെ സ്ഥാനം മാറ്റിയതുകൊണ്ടോ പ്രശ്‌നം അവസാനിക്കുന്നില്ല. ഭാരതീയ നാഗരിക് ന്യായ സംഹിത 108-ാം വകുപ്പനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ കേസെടുക്കണം. നവീൻ ബാബുവിനെ കരിവാരിത്തേക്കാൻ ശ്രമിച്ച മെഡിക്കൽ കോളജ് ജീവനക്കാരന് പെട്രോൾ പമ്പിന് അപേക്ഷിക്കാനുള്ള വരുമാനം എവിടെ നിന്നുണ്ടായി എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും വി മുരളീധരൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.