തിരുവനന്തപുരം : തിരുവല്ലം, മധുപാലത്ത് അജ്ഞാതന്‍റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. തോട്ടിൽ ഒഴുകി നടന്ന മൃതദേഹം കണ്ട നാട്ടുകാർ ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് ഫോർട്ട് പൊലീസ് ഫയർ ഫോഴ്‌സിനെ അറിയിക്കുകയും 3 മണിയോടെ ഫയർ ഫോഴ്‌സിന്‍റെ സ്‌കൂബ ഡൈവിംഗ് ടീം മൃതദേഹം തോട്ടിൽ നിന്നും കരയ്‌ക്കെത്തിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് അജ്ഞാതന്‍റെ മൃതദേഹം തോട്ടില്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - Unidentified body found - UNIDENTIFIED BODY FOUND
അജ്ഞാതന്‍റെ മൃതദേഹം തോട്ടിൽ കണ്ടെത്തി സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
![തിരുവനന്തപുരത്ത് അജ്ഞാതന്‍റെ മൃതദേഹം തോട്ടില്‍; അന്വേഷണം ആരംഭിച്ച് പൊലീസ് - Unidentified body found THIRUVANANTHAPURAM NEWS തോട്ടിൽ അജ്ഞാതന്‍റെ മൃതദേഹം THIRUVANANTHAPURAM CRIME NEWS തിരുവനന്തപുരം വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/03-06-2024/1200-675-21625625-thumbnail-16x9-tvm.jpg)
മൃതദേഹം തോട്ടിൽ നിന്നും കരയ്‌ക്കെത്തിക്കുന്നു (ETV Bharat)
Published : Jun 3, 2024, 7:09 PM IST
കരയിൽ നിന്നും ഏകദേശം നൂറു മീറ്ററോളം ദൂരത്തു നിന്നുമാണ് മൃതദേഹം സ്‌കൂബ ടീം കരയിലെത്തിച്ചതെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചു. അതേസമയം മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയെന്നും ഫോർട്ട് പൊലീസ് സ്‌റ്റേഷൻ എസ്‌ഐ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ:ചാലിയാർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി