തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് (14.02.24) തിരുവനന്തപുരത്ത് ചേരും. മുന്നണി യോഗത്തിന് മുന്നോടിയായി മുസ്ലീം ലീഗിന്‍റെ സംസ്ഥാന നേതൃയോഗവും ഇന്ന് രാവിലെ 10 മണിക്ക് ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗിന്‍റെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ഇതിന് മുൻപ് നടന്ന രണ്ട് ഉഭയകക്ഷി ചർച്ചകളിലും ലീഗ് നേതൃത്വം മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറാകാതിരുന്നതോടെയാണ് ചർച്ച മൂന്നാം ഘട്ടത്തിലേക്ക് കടന്നത്.
യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്; ലീഗിന്‍റെ മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും
യുഡിഎഫ് ഏകോപനസമിതി ഇന്ന് (14.02.24) തിരുവനന്തപുരത്ത് ചേരും. മുന്നണിയോഗത്തിന് മുന്നോടിയായി മുസ്ലീം ലീഗിന്‍റെ സംസ്ഥാന നേതൃയോഗവും ഇന്ന് ചേരും. ലോക്‌സഭയിലേക്ക് മത്സരിക്കാൻ മുസ്ലീം ലീഗിന് മൂന്നാമതൊരു സീറ്റ് വേണമെന്ന ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
UDF Meeting
Published : Feb 14, 2024, 10:44 AM IST
കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ കോൺഗ്രസ് അനുകൂല തീരുമാനമാണോ എടുത്തത് എന്ന ചോദ്യത്തിന്, മെഷർമെന്‍റ് എടുക്കേണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മൂന്നാം സീറ്റ് ഉണ്ടായില്ലെങ്കിൽ രാജ്യസഭ സീറ്റ് കൂടി ലക്ഷ്യമാക്കി മുന്നോട്ടുപോകാനാണ് ലീഗ് നേതൃത്വത്തിന്‍റെ നീക്കമെന്നും സൂചനയുണ്ട്.
Also Read:കൊട്ടിയൂര്‍ കടുവ ചത്ത സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി എ കെ ശശീന്ദ്രൻ