തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യുഡിഎഫ് (Protest Against CAA In Kerala). മണ്ഡലതലത്തില്‍ ഇന്നാണ് യുഡിഎഫ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് യുഡിഎഫ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത് (UDF Protest Against CAA).
നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യുഡിഎഫ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വ്യക്തമാക്കിയിരുന്നു.