കോട്ടയം:ചങ്ങനാശേരിയിൽ ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചങ്ങനാശേരി സ്വദേശികളായ അമ്പാടി ബിജു (23), അഖിൽ ടിഎസ് (24) എന്നിവരാണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ട് വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്.