കേരളം

kerala

ETV Bharat / state

അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ടു, പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം - YOUTH DIED IN A BIKE ACCIDENT

തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു

കൊച്ചി വാഹനാപകടം  BIKE ACCIDENT IN TRIPUNITHURA KOCHI  തൃപ്പൂണിത്തുറ ബൈക്ക് അപകടം  TRIPUNITHURA BIKE ACCIDENT DEATH
Bike Accident In Tripunithura (ETV Bharat)

By ETV Bharat Kerala Team

Published : Nov 18, 2024, 6:07 PM IST

എറണാകുളം : കൊച്ചിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. വയനാട് മേപ്പാടി കടൂര്‍ സ്വദേശിനി നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിന്‍ (19) എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് നൽകും. ഹിൽ പാലസ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

Also Read : ചതിച്ചത് ഗൂഗിൾ മാപ്പ്; എളുപ്പവഴി കാട്ടിയത് താഴ്‌ചയിലേക്ക്, അപകടത്തില്‍ പൊലിഞ്ഞത് 2 ജീവനുകള്‍

ABOUT THE AUTHOR

...view details