മുംബൈ: ഗുണ്ടാത്തലവന്‍ ലോറൻസ് ബിഷ്ണോയിയുടെ സഹോദരന്‍ അൻമോൾ ബിഷ്‌ണോയി അറസ്റ്റില്‍. യുഎസിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് അന്‍മോള്‍ അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ മരണത്തിലും സല്‍മാന്‍ ഖാന്‍റെ വീടിന് നേരെ വെടിവയ്‌പ്പുണ്ടായ സംഭവത്തിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അന്‍മോള്‍ കാനഡയിൽ താമസിക്കുന്നതായും സ്ഥിരമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതായും വിവരമുണ്ട്. നിലവില്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് അഹമ്മദാബാദിലെ ജയിലില്‍ കഴിയുന്ന അധോലോക തലവനാണ് അന്‍മോള്‍ ബിഷ്‌ണോയിയുെട സഹോദരന്‍ ലോറന്‍സ് ബിഷ്‌ണോയി. കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദി സുഖ ദുനേകയെ (സുഖ്‌ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്‍റെ ഉത്തരവാദിത്തം ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു.
Also Read: കാനഡയിലെ ഖലിസ്ഥാനി ഭീകരന്‍റെ കൊലയില്‍ വഴിത്തിരിവ് ; കൊന്നത് തങ്ങളെന്ന് ലോറന്‍സ് ബിഷ്‌ണോയി സംഘം