മലപ്പുറം :കൊണ്ടോട്ടിയില്‍ പാമ്പ് കടിയേറ്റ രണ്ട് വയസുകാരന്‍ മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ -ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ (ഫെബ്രുവരി 8) വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കേയാണ് കുഞ്ഞിന് പാമ്പ് കടിയേറ്റത്.
മലപ്പുറത്ത് പാമ്പ് കടിയേറ്റ 2 വയസുകാരന്‍ മരിച്ചു - പാമ്പ് കടിയേറ്റ് മരണം
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു. ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.
Boy Died After Being Bitten By Snake In Malappuram
Published : Feb 9, 2024, 10:21 AM IST
കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ കാലില്‍ പാമ്പ് കടിച്ചതായി കണ്ടെത്തിയത്. കാലില്‍ പാമ്പ് കടിച്ചതിന്‍റെ പാടുകള്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.