മലപ്പുറം :നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂർ കല്‍പകഞ്ചേരി എം.എസ്.എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്. സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്‌ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ ഇറങ്ങിയ 2 വിദ്യാര്‍ഥിനികള്‍ മുങ്ങി മരിച്ചു - Nilambur 2 students Drowned
സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പിന് വന്നതില്‍പ്പെട്ട 2 വിദ്യാര്‍ഥിനികള്‍ നെടുങ്കയത്ത് പുഴയില്‍ മുങ്ങി മരിച്ചു

Etv Bharat
Published : Feb 9, 2024, 10:55 PM IST
ക്യാമ്പിന്‍റെ ഭാഗമായി വിദ്യാർഥികൾ രാവിലെ മുതൽ ഇന്ന് നിലമ്പൂരിൽ വിവിധ പ്രദേശങ്ങളില്‍ സന്ദർശനം നടത്തിയിരുന്നു. പഠനത്തിന്‍റെ ഭാഗമായി പുഴയിൽ നീന്തൽ പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങിയ വിദ്യാർഥികള്‍ ചുഴിയില്‍പ്പെടുകയായിരുന്നു.
ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.