കേരളം

kerala

ETV Bharat / state

മൂന്നാറില്‍ ആനക്കൊമ്പ് വേട്ട; രണ്ട് പേര്‍ അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതം - Two Arrested With Ivory In Idukki

ഇടുക്കിയിൽ ആനക്കൊമ്പുകളുമായി രണ്ട് പേർ പിടിയിൽ. അറസ്റ്റിലായത് പോതമേട് സ്വദേശികൾ. സംഭവത്തില്‍ വനം വകുപ്പിന്‍റെ അന്വേഷണം ഊര്‍ജിതം.

ആനക്കൊമ്പുകളുമായി 2 പേര്‍ പിടിയിൽ  IVORY ARREST IN IDUKKI  മൂന്നാര്‍ ആനക്കൊമ്പ് വേട്ട  Ivory Case Arrest Munnar
Two Arrested With Ivory In Idukki (ETV Bharat)

By ETV Bharat Kerala Team

Published : Aug 24, 2024, 9:59 AM IST

ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയിൽ (ETV Bharat)

ഇടുക്കി:മൂന്നാറില്‍ ആനക്കൊമ്പുകളുമായി രണ്ടുപേര്‍ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചു കുട്ടന്‍, മണി എന്നിവരാണ് പിടിയിലായത്. രണ്ട് ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ (ഓഗസ്റ്റ് 23) വൈകിട്ടാണ് സംഭവം.

ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പ് വിൽപന നടക്കുന്നതായി വനം വകുപ്പിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വിവരം ലഭിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മേഖലയിൽ പരിശോധന കർശനമാക്കിയിരുന്നു. അതിനിടയിലാണ് പ്രതികൾ വിൽപനയ്‌ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങള്‍ കാണിച്ചുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

തുടര്‍ന്ന് പോതമേട്ടിലുള്ള പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഏകദേശം രണ്ട് കിലോയില്‍ അധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളെ ദേവികുളം റേഞ്ച് ഫോറസ്‌റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്‌ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിലും വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

Also Read:ബെംഗളൂരുവിൽ അനധികൃത ആനക്കൊമ്പ് കച്ചവടം തടഞ്ഞ് ഡിആർഐ ; 7 പേർ പിടിയില്‍

ABOUT THE AUTHOR

...view details