തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യത്തിൽ അകപ്പെട്ട് മരണപ്പെട്ട ജോയിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തകരപ്പറമ്പ് - വഞ്ചിയൂർ ഭാഗത്തു നിന്ന് ഇന്ന് രാവിലെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
ജോയിയുടെ മരണവാർത്ത ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും സർക്കാർ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്‌തു.