തൃശൂര്‍: ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്‍റെ പോസ്‌റ്റ്‌മോര്‍ട്ടംട്ടം പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി. ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എറണാകുളം മഞ്ഞുമ്മലിലേയ്ക്ക് കൊണ്ടുപോയത്.
വിനോദിന്‍റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. രണ്ട് കാലുകളും അറ്റുപോയ നിലയിലുള്ള ദേഹത്ത് ഉണ്ടായിരുന്നത് 9 ആഴത്തിൽ ഉള്ള മുറിവുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എറണാകുളം-പാട്‌ന എക്‌സ്പ്രസില്‍ വെച്ച് ഒഡീഷ സ്വദേശി രജനികാന്തയോട് വിനോദ് കണ്ണന്‍ ടിക്കറ്റ് ചോദിച്ചതിനെ ചൊല്ലിയുള്ള പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രജനികാന്ത മനപൂര്‍വ്വം വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തുകയാരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പ്രതി പിന്നില്‍ നിന്ന് ഇരുകൈയും കൊണ്ട് തള്ളി ഇടുകയായിരുന്നു.