കേരളം

kerala

ടിക്കറ്റ് ആവശ്യപ്പെട്ടതില്‍ പ്രകോപനം; തൃ​ശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി - TTE KILLED by passenger IN THRISSUR

By ETV Bharat Kerala Team

Published : Apr 3, 2024, 7:15 AM IST

കൊലയ്ക്ക് കാരണം ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കം. മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്. പ്രതിയെ പാലക്കാട് നിന്നും അറസ്‌റ്റ് ചെയ്‌ത് പൊലീസ്.

TTE PUSHED TO DEATH  TTE DEATH  TTE MURDERED IN KERALA  TTE KILLED BY PASSENGER
TTE 'pushed to death' by passenger on moving train in Kerala

തൃ​ശൂർ :തൃ​ശൂരിൽ ട്രെയിൻ ടിക്കറ്റ് എക്‌സാമിനറിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. ടിടിഇയും എറണാകുളം സ്വദേശിയുമായ കെ വിനോദാണ് മരിച്ചത്. ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ​കാരണം. പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്‌ച രാത്രി ഏഴോടെ എറണാകുളം-പട്‌ന എക്‌സ്പ്രസിൽ നിന്നാണ് വിനോദിനെ തള്ളിയിട്ടത്. സ്ലീപ്പർ കോച്ചായ എസ് 11 ലായിരുന്നു ടിക്കറ്റില്ലാതെ രജനീകാന്ത് യാത്ര ചെയ്‌തത്. ഇത് ​ചോദ്യം ചെയ്‌ത വിനോദുമായി രജനീകാന്ത് വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ വിനോദിനെ രജനീകാന്ത് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.

തീവണ്ടിയുടെ പുറത്തേക്ക് തെറിച്ച് വീണ വിനോദിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവണ്ടിയുടെ പുറത്തേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിനുമേല്‍ തീവണ്ടി കയറിയതായും സംശയിക്കുന്നു. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ പാലക്കാട് നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പിടിയിലായ രജനീകാന്തിനെ തൃശൂർ റെയിൽവേ പൊലീസിന് കൈമാറുമെന്നും വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ഡീസൽ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കെ വിനോദ്. പിന്നീട് രണ്ട് കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

Also Read: കാസർകോട് ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം; വിദ്യാർഥിയ്ക്കായി തിരച്ചിൽ

ABOUT THE AUTHOR

...view details