കേരളം

kerala

ETV Bharat / state

കടം വാങ്ങിയ പണം മകള്‍ക്ക് തിരികെ കൊടുത്തില്ല; ഇടുക്കിയില്‍ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി - Tribal Woman Murder In Idukki - TRIBAL WOMAN MURDER IN IDUKKI

മദ്യലഹരിയിൽ എത്തിയ ഭര്‍ത്താവ് ആദിവാസി യുവതിയെ വെട്ടിക്കൊന്നു. അടിമാലി സ്വദേശിനി ജലജയെ (39)ആണ് കൊലപ്പെടുത്തിയത്. പ്രതി ബാലകൃഷ്‌ണന്‍ അടിമാലി പൊലീസ് കസ്റ്റഡിയിൽ.

ആദിവാസി യുവതിയെ വെട്ടിക്കൊന്നു  TRIBAL WOMAN HACKED TO DEATH  ഇടുക്കി കൊലപാതകം  LATEST MALAYALAM NEWS
ജലജ (39) (ETV Bharat)

By ETV Bharat Kerala Team

Published : Jul 28, 2024, 9:29 PM IST

ഇടുക്കിയില്‍ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി (ETV Bharat)

ഇടുക്കി :അടിമാലിയില്‍ ആദിവാസി യുവതിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. വാളറ അഞ്ചാംമൈൽ കുടിയിൽ ജലജ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജലജയുടെ ഭർത്താവ് ബാലകൃഷ്‌ണനെ അടിമാലി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബാലകൃഷ്‌ണന്‍റെ രണ്ടാം ഭാര്യയാണ് ജലജ. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളുടെ പക്കൽ നിന്നും ജലജ പണം കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകാത്തത് ബാലകൃഷ്‌ണൻ ചോദ്യം ചെയ്‌തു. തുടർന്ന് മദ്യലഹരിയിൽ ആയിരുന്ന ബാലകൃഷ്‌ണൻ തർക്കത്തിൽ ഏർപ്പെടുകയും ജലജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇടുക്കി ഡിവൈഎസ്‌പി ജിൽസൺ മാത്യു സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറന്‍സിക് സംഘവും ഫിംഗർപ്രിന്‍റ് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Also Read:പ്രണയ നൈരാശ്യത്തില്‍ 'ട്രിപ്പിൾ കൊലപാതകം': കാമുകിയേയും സഹോദരിയേയും പിതാവിനെയും കുത്തിക്കൊന്ന് യുവാവ്

ABOUT THE AUTHOR

...view details